Advertisment

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറു വര്‍ഷത്തിനു ശേഷം ലക്ഷദീപം

New Update

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് സമാപനം കുറിച്ച്‌ ഇന്ന് ലക്ഷദീപ സമര്‍പ്പണം. ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Advertisment

publive-image

ആറുവര്‍ഷത്തിലൊരിക്കല്‍ മകരസംക്രമദിനത്തില്‍ ക്ഷേത്രത്തില്‍ ലക്ഷം ദീപങ്ങള്‍ തെളിയിക്കുന്ന ആചാരം 1744ലാണ് തുടങ്ങിയത്. ഇത് 45ാമത്തെ ലക്ഷദീപം മാണ് ഈ വര്‍ഷം നടക്കുന്നത്.

ശീവേലിപ്പുരയിലെ സാലഭഞ്ജികകള്‍, ശ്രീകോവിലിനുളളിലെ മണ്ഡപങ്ങള്‍, തൂണുകള്‍, ചുവരുകള്‍ എന്നിവിടങ്ങളിലാണ് ദീപങ്ങള്‍ തെളിയിക്കുക. മണ്‍ചിരാതുകള്‍ക്കു പുറമേ വൈദ്യുതിദീപങ്ങള്‍ കൊണ്ടും അലങ്കരിക്കും.

ലക്ഷദീപം കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ദര്‍ശനത്തിനായി വൈകീട്ട് ഏഴ് മുതല്‍ ഭക്തരെ കടത്തിവിടും.

sreepadmanabha swami
Advertisment