Advertisment

2011ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഒത്തുകളി ആരോപണം; ഉപുല്‍ തരംഗയെ പൊലീസ് ചോദ്യം ചെയ്തു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

കൊളംബോ: 2011ലെ ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഒത്തുകളി നടന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയെ പൊലീസ് ചോദ്യം ചെയ്തു. ആരോപണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അന്നത്തെ മത്സരത്തിലെ ഓപ്പണറായിരുന്ന തരംഗയെ ചോദ്യം ചെയ്തത്.

മുന്‍ ശ്രീലങ്കന്‍ കായികമന്ത്രി മഹാന്ദാനന്ദ അലുത്ഗമേജും ഫൈനലില്‍ കമന്റേറ്ററായിരുന്ന മുന്‍ താരം അര്‍ജുന രണതുംഗയുമായിരുന്നു മത്സരത്തില്‍ ഒത്തുകളി നടന്നതായി ആരോപിച്ചത്.

രണ്ട് മണിക്കൂറോളമാണ് തരംഗയെ ചോദ്യം ചെയ്തത്. മുന്‍ ക്യാപ്ടന്‍മാരായ കുമാര്‍ സംഗക്കാരയോടും മഹേല ജയവര്‍ധനയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. നേരത്തെ മുന്‍ ചീഫ് സെലക്ടറായിരുന്ന അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തിരുന്നു.

Advertisment