Advertisment

അടുത്ത ബുധനാഴ്ച മുതല്‍ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

New Update

തിരുവനന്തപുരം: അടുത്ത ബുധനാഴ്ച മുതല്‍ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച്‌ 10 മുതല്‍ 26 വരെയാണ് പരീക്ഷ.

publive-image

2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുക. 1749 പേര്‍ പ്രൈവറ്റായി പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തില്‍ 2,17,184 വിദ്യാര്‍ഥികളും ഇംഗ്ലീഷില്‍ 2,01,259 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളില്‍ തമിഴ്(2377), കന്നഡ (1527) വിദ്യാര്‍ഥികളുമുണ്ട്.മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിക്കും. 23ന് അവസാനിക്കും.

sslc hallticket
Advertisment