Advertisment

സര്‍ക്കാര്‍ വന്നശേഷം വാങ്ങിയത് 25 ക്രിസ്റ്റയും 10 ആൾട്ടിസു൦ ഉള്‍പ്പെടെ 6.78 കോടി രൂപയുടെ 35 പുതിയ കാറുകൾ ! ഇനിയെന്ത് നിയന്ത്രണം ?

New Update

publive-image

Advertisment

തിരുവനന്തപുരം∙ ഇപ്പോഴത്തെ സർക്കാർ അധികാരമേറ്റശേഷം ടൂറിസം വകുപ്പു വാങ്ങിയത് 25 ഇന്നൊവ ക്രിസ്റ്റയും 10 ടൊയോട്ട ആൾട്ടിസു൦ ഉള്‍പ്പെടെ 6.78 കോടി രൂപയുടെ 35 പുതിയ കാറുകൾ.

മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ തുടങ്ങിയവർ ഉപയോഗിക്കുന്നത് ഇത്തരത്തില്‍ വാങ്ങിയ 2017 മോഡൽ കാറുകലാണ് . അതിനുശേഷമാണ് ഇനി പുതിയ കാറുകള്‍ വാങ്ങുന്നതിന് ധനവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

publive-image

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി ടൂറിസം വകുപ്പിൽനിന്ന് 21 വാഹനങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസ്, ടൂറിസം മന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിലേക്കു 12 വാഹനങ്ങളും നൽകി. ധനവകുപ്പിൽ 28.85 ലക്ഷം രൂപ മുടക്കി നാലു വാഹനങ്ങൾ വാങ്ങി. ഒരു മഹേന്ദ്ര സൈലോയും മൂന്നു മാരുതി എർട്ടിഗയും. ടൂറിസം വകുപ്പിനു കീഴിലുള്ള 126 കാറുകളിൽ 51 എണ്ണവും അഞ്ചുവർഷത്തിനുള്ളിൽ വാങ്ങിയ പുതിയ വാഹനങ്ങളാണ്.

publive-image

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഉപദേഷ്ടാക്കളും അടങ്ങുന്ന പഴ്സനൽ സ്റ്റാഫ് ഉപയോഗിക്കുന്നത് 10 കാറുകളാണ് . ധനവകുപ്പിൽ മാത്രം 40 വാഹനങ്ങൾ ഉണ്ട്. ധനമന്ത്രിയുടെ ഓഫിസ്, സെക്രട്ടറിമാർ, സ്പെഷൽ സെക്രട്ടറി എന്നിവർ ഉപയോഗിക്കുന്നത് 7 വാഹനങ്ങളാണ്. രണ്ടു കമ്മിഷൻ ചെയർമാൻമാരുടേത് ഉൾപ്പെടെ കൊച്ചിയിൽ ഓടുന്നതു ടൂറിസം വകുപ്പിന്റെ 15 കാറുകള്‍ .

publive-image

മൂന്നുവർഷം പഴക്കമോ ഒരുലക്ഷം കിലോമീറ്ററോ ആകുമ്പോൾ കാർ മാറ്റിവാങ്ങാമെന്നാണു പൊതുഭരണവകുപ്പിന്റെ 1988 സെപ്റ്റംബർ അഞ്ചിലെ ഉത്തരവ്.‌ പുതിയറ സര്‍ക്കാര്‍ വന്നശേഷം മാറ്റാനുള്ളത് ആകെ മാറ്റിയ ശേഷമാണ് പുതിയ കാറുകള്‍ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

publive-image

പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്ന ശേഷമാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത് .

pinarayi
Advertisment