Advertisment

ശബരിമല: റിട്ട് ഹര്‍ജികള്‍ തള്ളണമെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

New Update

Advertisment

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ തള്ളണമെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. അഭിഭാഷകനായ വിജയ് ഹന്‍സിരയിയാണ് സംസ്ഥാന സര്‍ക്കാറിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. റിട്ട് ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് നാല് റിട്ട് ഹര്‍ജികളും 49 പുനപരിശോധനാ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് റിട്ട്, റിവ്യൂ ഹര്‍ജികളില്‍ തീരുമാനമെടുക്കുക.

റിട്ട് ഹര്‍ജികള്‍ രാവിലെ 11 മണിക്ക് പരിശോധിച്ച കോടതി പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചശേഷം പരിഗണിക്കാനായി റിട്ട് ഹര്‍ജികള്‍ മാറ്റുകയാണുണ്ടായത്. വൈകുന്നേരം മൂന്നുമണിക്കുമാണ് പുനപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Advertisment