Advertisment

കുളി കഴിഞ്ഞ് അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തു  ; ഷര്‍ട്ടില്‍ പതുങ്ങിയിരുന്ന അണലി ഒന്‍പതാം ക്ലാസുകാരന്റെ കണ്‍പോളയില്‍ കടിച്ചു തൂങ്ങി, പാമ്പിനെ വലിച്ചു താഴെയിട്ട് വിദ്യാര്‍ത്ഥി  ; കുട്ടിയ്ക്ക് നല്‍കിയത് 30 ഡോസ് ആന്റിവെനം ; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍ ,  സംഭവം കൊച്ചിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: അയയില്‍ കിടന്ന ഷര്‍ട്ടെടുത്തിട്ട ഒന്‍പതാം ക്ലാസുകാരന്റെ കണ്‍പോളയില്‍ അണലി കടിച്ചു. കദളിക്കാട് പാറയ്ക്കല്‍ വീട്ടീല്‍ ജസ്റ്റിസിന്റെ മകന്‍ ജിന്‍സനെയാണ് അണലി കടിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴിന് ആയിരുന്നു സംഭവം.

Advertisment

publive-image

കുളി കഴിഞ്ഞ് അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തു ധരിച്ചപ്പോള്‍ പാമ്പ് ജിന്‍സന്റെ കൺപോളയിൽ കടിച്ചു തൂങ്ങുകയായിരുന്നു. മങ്ങിയ വെളിച്ചത്തില്‍ പാമ്പിനെ കണ്ട ജിന്‍സണ്‍ പിടിച്ച്‌ താഴെയിട്ടു. നിലവിളി കേട്ടെത്തിയ അമ്മ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

30 ഡോസ്‌ ആന്റിവെനമാണ് കുട്ടിക്ക് നൽകിയത്. കണ്‍പോളയില്‍ കടിയേറ്റതിനാല്‍ തലച്ചോറിലേക്ക്‌ വിഷം വേഗത്തില്‍ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഉയര്‍ന്നതോതില്‍ ആന്റിവെനം നല്‍കിയത്‌. അപൂര്‍വമായിട്ടാണ്‌ ഇത്തരത്തില്‍ മരുന്നു നല്‍കേണ്ടിവന്നിട്ടുള്ളതെന്ന്‌ ചികിത്സയ്‌ക്കു നേതൃത്വം നല്‍കിയ ഡോ. അജി ബാലകൃഷ്‌ണന്‍ പറഞ്ഞു.

Advertisment