Advertisment

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ ടോയ് ലെറ്റില്‍ കൊല്ലപ്പെട്ട നിലയില്‍; സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം ഏഴുപേരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ബിഹാര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളിലെ ടോയ് ലെറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഹാറിലെ കൈമൂറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

Advertisment

publive-image

രാവിലെ സഹോദരിക്കൊപ്പം പതിനൊന്നു വയസുകാരനായ ആദിത്യ സ്‌കൂളിലേക്ക് പോയത്. എന്നാല്‍, വൈകീട്ട് ക്ലാസ് കഴിഞ്ഞിട്ടും സഹോദരനെ കാണാത്തതിനാല്‍ സഹോദരി ക്ലാസ് മുറിയിലും മറ്റുമായി നടത്തിയ അന്വേഷണത്തില്‍ ആദിത്യയുടെ ബാഗ് മാത്രമാണ് കണ്ടെത്താനായത്.

തുടര്‍ന്ന് ആദിത്യക്ക് വേണ്ടി നടത്തിയ തിരച്ചിലില്‍ സ്‌കൂളിലെ ശൗചാലയത്തിന്റെ നിലത്ത് കഴുത്തില്‍ ചരട് മുറുക്കി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സം‌ഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം ഏഴുപേരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു.

Advertisment