Advertisment

സമീപ ഭാവിയില്‍ സ്റ്റുഡന്റ് ലോണ്‍ ഒഴിവാക്കില്ലെന്നു ബൈഡന്‍

New Update

വാഷിങ്ടന്‍ ഡി സി: 50,000 ഡോളര്‍ വരെയുള്ള സ്റ്റുഡന്റ് ലോണ്‍ എഴുതി തള്ളല്‍ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്നു പ്രസിഡന്റ് ജൊ ബൈഡന്‍. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎന്‍എന്‍ ടൗണ്‍ഹാള്‍ മീറ്റിങ്ങിലാണു ബൈഡന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

Advertisment

publive-image

ബെര്‍ണി സാന്റേഴ്‌സ് ഉള്‍പ്പെടെയുള്ള ഡമോക്രാറ്റിക് സെനറ്റര്‍മാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയര്‍ത്തി കാട്ടിയ വിദ്യാര്‍ഥികളുടെ ഈ ആവശ്യം അംഗീകരിക്കുമെന്ന വിശ്വാസത്തില്‍ പതിനായിര കണക്കിന് വിദ്യാര്‍ത്ഥികളാണു ബൈഡന് അനുകൂലമായി വോട്ട് ചെയ്തത്. ബര്‍ണി സാന്റേഴ്‌സ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറുമ്പോള്‍ വിദ്യാര്‍ഥികളുടെ ഈ ആവശ്യം ബൈഡന്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്.

ബൈഡന്‍ അധികാരമേറ്റ ഉടനെ നടത്തിയ പ്രസ്താവനയിലും സ്റ്റുഡന്റ് ലോണ്‍ ഒഴിവാക്കുമെന്ന് സൂചന നല്‍കിയിരുന്നു. 43 മില്യണ്‍ വിദ്യാര്‍ഥികള്‍ക്ക് ഫെഡറല്‍ സഹായമായി നല്‍കിയിരുന്ന വിദ്യാഭ്യാസ ധനം 50,000 ഡോളര്‍ വീതം എഴുതി തള്ളണമെങ്കില്‍ ഖജനാവില്‍ നിന്നും 1 ട്രില്യണ്‍ ഡോളര്‍ എങ്കിലും ചിലവാക്കേണ്ടി വരുമെന്നാണ് ബൈഡന്‍ പറയുന്നത്.

ഹാര്‍വാര്‍ഡ്, യെല്‍, പെന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്നതിനു സ്റ്റുഡന്റ് ലോണ്‍ ലഭിച്ചവര്‍ക്ക് ഇളവ് നല്‍കുന്ന ഇത്രയും സംഖ്യ ഉപയോഗിച്ചു. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനും, കമ്മ്യൂണി കോളേജുകളില്‍ സൗജന്യ പഠനത്തിനും ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റുഡന്റ് ലോണ്‍, സ്റ്റിമുലസ് ചെക്ക്, 15 ഡോളര്‍ മിനിമം വേതനം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ചു സെനറ്റ് മെജോറട്ടി ലീഡര്‍ ചക്ക് ഷൂമ്മര്‍, സെനറ്റര്‍ എലിസബത്ത് വാറന്‍, അലക്‌സാണ്ടര്‍ ഒക്കേഷ എന്നിവര്‍ ഇതിനകം തന്നെ അവരുടെ അസംതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.

student loan
Advertisment