Advertisment

കർണാടകത്തിൽ നിന്ന് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥിക്ക് ക്വാറന്റൈൻ സൗകര്യം ലഭിച്ചില്ല: വിദ്യാർത്ഥിക്ക് ഓട്ടോറിക്ഷയിൽ ഇരിക്കേണ്ടി വന്നത് രണ്ട് മണിക്കൂറോളം

New Update

publive-image

Advertisment

കൊച്ചി: കർണാടകത്തിൽ നിന്ന് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥിക്ക് ക്വാറന്റൈൻ സൗകര്യം ലഭിച്ചില്ല. ഇതേത്തുടർന്ന് രണ്ട് മണിക്കൂറോളം വിദ്യാർത്ഥിക്ക് ഓട്ടോറിക്ഷയിൽ ഇരിക്കേണ്ടി വന്നു. മംഗലാപുരത്ത് നിന്ന് ഉദയംപേരൂരിലെത്തിയ വിദ്യാർത്ഥിയാണ് ദുരിതത്തിലായത്. ഒടുവിൽ ജില്ലാ കളക്ടർ ഇടപെട്ട് ക്വാറന്റൈൻ സൗകര്യം ഒരുക്കി.

സംസ്ഥാനത്ത് കൊവിഡിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും തിരികെയെത്തുന്നവർക്ക് മൂന്ന് തരത്തിലാണ് ക്വാറന്റൈൻ ഒരുക്കിയിരിക്കുന്നത്. ഭൂരിഭാഗം പേരോടും സ്വന്തം വീട്ടിൽ തന്നെ കഴിയാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. അതേസമയം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും പെയ്‌ഡ് ക്വാറന്റൈനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്കാണ് രോഗബാധ അധികം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആളുകൾ പരമാവധി ശാരീരിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment