Advertisment

വിദ്യാർത്ഥികൾക്ക് മാനസിക പിരിമുറുക്കം അതിജീവിക്കാന്‍ പരിശീലന ക്യാമ്പ് വ്യാഴാഴ്ച തുടങ്ങും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ: വിദ്യാര്‍ത്ഥികളുടെ പരീക്ഷാപേടിയും മാനസിക സമ്മര്‍ദ്ദങ്ങളും കുറക്കുന്നതിനായി ദ്വിദിന പരിശീലനക്കളരി ഒരുക്കി വൈസ്‌മെന്‍ ഇന്‍റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യാ റീജിയണ്‍ സോണ്‍.

Advertisment

publive-image

പാലാ ചാവറ പബ്ലിക് സ്‌കൂളില്‍ 14 15 തീയതികളിൽ നടക്കുന്ന ക്യാമ്പില്‍ മന:ശാസ്ത്രം, യോഗ, സുംബ ഫിറ്റ്‌നസ് എന്നിവയുമുണ്ടാകുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ പിഎസ്.സി. ചെയര്‍മാനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

വൈസ്‌മെന്‍ ലഫ്റ്റനന്‍റ് റീജിണല്‍ ഡയറക്ടര്‍ ഡോ. ലീലാ ഗോപീകൃഷ്ണ അധ്യക്ഷത വഹിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കരീത്തറ, അഡ്വ. ഫിലിപ്പ് തെങ്ങുംചേരില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

മനശാസ്ത്ര വിദഗ്ധന്‍ വിപിന്‍ ബി. റോള്‍ഡന്‍റ്, യോഗാചാര്യന്‍ കെ. ഗോപിനാഥ്, നര്‍ത്തകന്‍ പ്രഭുദാസ് ചെന്നൈ, സുംബാ ഫിറ്റ്‌നസ് പരിശീലകരായ സിന്‍ ജേസണ്‍ മാത്യു, ബോബ് ഫിലിപ്പ് എന്നിവര്‍ ആദ്യദിവസത്തെ ക്യാമ്പില്‍ ക്ലാസ് നയിക്കും.

15 ന് മുന്‍ ഐ.ജി.യും വോളിബോള്‍ താരവുമായ എസ്. ഗോപിനാഥ്, മനശാസ്ത്ര വിദഗ്ധന്‍ നിജോയ് പി. ജോസ് എന്നിവരും ക്ലാസെടുക്കുമെന്ന് പ്രൊഫ. ഡോ. ലീലാ ഗോപീകൃഷ്ണ, ഡോ. വി.എ. ജോസ്, ജേക്കബ് പുതുമന, എ.എം. തോമസ് എന്നിവര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു

kottayam study camp
Advertisment