Advertisment

നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ചിത്രത്തിന്​ പകരം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അനാച്ഛാദനം ചെയ്​തത്​ ബംഗാളി ​ന​ട​ന്‍റെ ചിത്രം

New Update

ന്യൂഡല്‍ഹി: നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ചിത്രത്തിന്​ പകരം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അനാച്ഛാദനം ചെയ്​തത്​ ബംഗാളി ​ന​ട​ന്‍റെ ചിത്രമെന്ന്​ ആരോപണം.

Advertisment

publive-image

സു​ഭാഷ്​ ചന്ദ്ര​േബാസിന്‍റെ ബയോപികില്‍ നേതാജിയുടെ വേഷം ചെയ്​ത പ്രസന്‍ജിത്​ ചാറ്റര്‍ജിയുടെ ചിത്രമാണ്​ രാഷ്​ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്​തതെന്നാണ്​ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വാദം.

125ാം ജന്മദിനത്തോട്​ അനുബന്ധിച്ച്‌​ രാഷ്​ട്രപതി ഭവനില്‍ ജനുവരി 23നാണ്​​ നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്​തത്. രാഷ്​ട്രപതിയുടെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചടങ്ങിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ്​ ചിത്രം മാറിയെന്ന വാദവുമായി മഹുവ മൊയ്​ത്ര എം.പി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയത്​.

subash chandra bos photo
Advertisment