Advertisment

കോണ്‍ഗ്രസിന്റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ഇനി വായില്‍ തോന്നിയത് പറയാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കെപിസിസി പ്രസിഡന്റ് ! പാര്‍ട്ടിയുടെ മാധ്യമ സമിതി ഉടന്‍ തീരുമാനിക്കും. ചാനല്‍ ചര്‍ച്ചകള്‍ക്കായി പാനല്‍ രൂപീകരിക്കും. വിഷയത്തിലെ അറിവും പ്രാധാന്യവും നോക്കി മാധ്യമസമിതി ചര്‍ച്ചയ്ക്കുള്ള പ്രതിനിധിയെ നല്‍കും. പാനലിസ്റ്റുകളെ നല്‍കുക ഇന്ദിരാഭവനില്‍ നിന്നും ആലോചിച്ചു മാത്രം ! സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണവും കരുതലോടെ വേണമെന്ന് നിര്‍ദേശം. പാര്‍ട്ടിയെ കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുറച്ച് സുധാകരന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസിക്ക് ഇനി മുതല്‍ സ്ഥിരം മാധ്യമ സമിതി വരുന്നു. എല്ലാ വിഷയത്തിലും എല്ലാവരും പ്രതികരിക്കുന്നത് ഒഴിവാക്കാനും മാധ്യമ ചര്‍ച്ചകളില്‍ എല്ലാവരും പങ്കെടുത്ത് വായില്‍ തോന്നിയത് വിളിച്ചു പറയുന്നതും ഒഴിവാക്കുകയാണ് പുതിയ സമിതിയുടെ ലക്ഷ്യം. ഈ സമിതിയെ ഉടന്‍ രൂപീകരിക്കും.

ചാനല്‍ ചര്‍ച്ചകളില്‍ നിലവില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കാന്‍ ഒരു പാനല്‍ ഉണ്ടെങ്കിലും തോന്നിയവരെല്ലാം കയറി പ്രതികരിക്കുന്ന രീതിയാണ് ഉള്ളത്. ഇതിനു മാറ്റമുണ്ടാക്കാനാണ് സുധാകരന്റെ തീരുമാനം. ചാനലുകള്‍ ഗസ്റ്റുകള്‍ക്കായി ഇന്ദിരാഭവനിലാകും വിളിക്കേണ്ടി വരിക.

ഇതില്‍ വിഷയത്തിന്റെ പ്രാധാന്യവും അക്കാര്യത്തില്‍ അറിവുള്ള ആളുകളെയും നോക്കിയാകും ചര്‍ച്ചകളില്‍ പ്രതിനിധികളെ അയക്കുക. പാര്‍ട്ടിയുടെ മാധ്യമ സമിതി ദൈനംദിനമുള്ള വിഷയങ്ങളില്‍ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്ത് പാര്‍ട്ടി നിലപാട് തീരുമാനിക്കും. ഇക്കാര്യം അധ്യക്ഷന്റെ അറിവോടെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

ചാനലുകള്‍ നേരിട്ട് വിളിച്ച് ഫ്‌ലോറില്‍ ഇരുത്തിയാല്‍ അവര്‍ പറയുന്നത് പാര്‍ട്ടി നിലപാടായിരിക്കല്ല എന്നു എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കും. അനാവശ്യമായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയാല്‍ അവര്‍ക്ക് പിന്നീട് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നാണ് തീരുമാനം.

ജനാധിപത്യത്തിന്റെ പേരില്‍ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് ആര്‍ക്കും ഉണ്ടാകില്ലെന്നു വ്യക്തം. സോഷ്യല്‍ മീഡിയാ പോളിസിയും പ്രത്യേകം രൂപീകരിക്കും. ഇതിനായി പ്രത്യേകം നേതാക്കളെ ചുമതലപ്പെടുത്താനാണ് തീരുമാനം.

kpcc k sudhakaran
Advertisment