Advertisment

സുധീര്‍ കരമനയുടെ വീട് പണിക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി ;സാധനങ്ങള്‍ ഇറക്കിയവര്‍ക്ക് 16000 രൂപ കൂലി കൊടുത്തപ്പോള്‍ വെറുതെ നോക്കി നിന്നവര്‍ വാങ്ങിയത് 25000 ; സംഭവത്തില്‍ 14 സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

New Update

പ്രശസ്ത നടന്‍ സുധീര്‍ കരമനയുടെ വീട് പണിക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ അരശുംമൂട് യൂണിറ്റിലെ 14 സിഐടി.യു പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. നടനില്‍ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാനും നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിലുള്‍പ്പെട്ട ഏഴ് പ്രവര്‍ത്തകരെ പുറത്താക്കുന്നതായി ഐ.എന്‍.ടി.യു.സി നേതൃത്വവും അറിയിച്ചു. 25,000 രൂപയാണ് മൂന്ന് യൂണിയനുകള്‍ ചേര്‍ന്ന് നോക്കുകൂലിയായി നടന്‍ സുധീറില്‍ നിന്ന് വാങ്ങിയത്. ഇത് വിവാദമായതോടെ സിഐടി.യു നേതൃത്വം ഇടപെടുകയായിരുന്നു.

Advertisment

publive-image

ചാക്ക ബൈപ്പാസിന് സമീപം സുധീര്‍ കരമന തന്റെ പുതിയ വീട് വയ്ക്കുന്നത്. ഇവിടേക്ക് കൊണ്ടുവന്ന മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂണിയനുകള്‍ തടഞ്ഞത്. ലോഡുമായി വാഹനം സുധീറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ യൂണിയന്‍കാര്‍ എത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു.ആദ്യം 75,000 രൂപ ആവശ്യപ്പെട്ടു. എന്നാലിതുകൊടുക്കാന്‍ വീട് പണിയുടെ ചുമതല ഉണ്ടായിരുന്നവര്‍ തയ്യാറായില്ല. തുടര്‍ന്ന് യൂണിയന്‍കാര്‍ ഇവരോട് മോശമായി സംസാരിച്ചു. പിന്നീട് വിലപേശലിനൊടുവില്‍ 25,000 രൂപ നല്‍കാമെന്ന് സമ്മതിച്ചു.

സാധനം ഇറക്കിയവര്‍ക്ക് 16000രൂപയും നോക്കി നിന്നവര്‍ക്ക് 25000രൂപയും കിട്ടി. ഒരു ടണ്‍ ഗ്രാനൈറ്റ് ഇറക്കാന്‍ 1000രൂപയില്‍ താഴെ മാത്രമേ വാങ്ങാന്‍ തൊഴിലാളികള്‍ക്ക് അധികാരമുള്ളൂ. ഈ സാഹചര്യത്തിലാണ് സുധീര്‍ കരമന പരാതിയുമായി വന്നത്. നിങ്ങള്‍ ലേബര്‍ ഓഫീസറോട് പരാതി പറഞ്ഞാല്‍ പിന്നെ ഇവിടെ പണി നടക്കില്ലെന്നായിരുന്നു ഭീഷണിയെന്നാണ് യൂണിയനുകള്‍ ഉന്നയിച്ചത്. പിന്നീട് 25000 രൂപ വാങ്ങി പോയി. ഇനി നിങ്ങള്‍ ഇറക്കിക്കോ എന്നായിരുന്നു അവര്‍ പറഞ്ഞതെന്ന് സുധീര്‍ പറയുന്നു.

മാര്‍ബിളും ഗ്രാനൈറ്റും വാങ്ങിയ കമ്പനിയില്‍ നിന്നുള്ള തൊഴിലാളികള്‍ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്. അതിനായി 16,000 രൂപയും കമ്പനി സുധീറില്‍ നിന്ന് ഈടാക്കിയിരുന്നു.

എന്നാല്‍, തുക വാങ്ങിയ യൂണിയന്‍കാര്‍ സാധനം ഇറക്കാതെ പോകുകയായിരുന്നു. ഇതോടെ കന്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു. നടന്‍ സുധീര്‍ കരമന സ്ഥലത്തില്ലായിരുന്നു. കരാര്‍ എടുത്ത ആളില്‍ നിന്നാണ് ഈ തുക യൂണിയനുകാര്‍ ഈടാക്കിയത്.

Advertisment