Advertisment

കൊവിഡ് ബാധിച്ച കവയിത്രി സുഗതകുമാരിയുടെടെ ആരോഗ്യനില കൂടുതൽ വഷളായി: ബ്രോങ്കോ ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനവും തകരാറിൽ

New Update

publive-image

Advertisment

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെടെ ആരോഗ്യനില കൂടുതൽ വഷളായി.

കൊവിഡിൻ്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനവും തകരാറിലായതിനാൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.

നൂറു ശതമാനം ഓക്സിജനും യന്ത്രസഹായത്തോടെ നൽകുന്നുവെങ്കിലും വളരെ കുറഞ്ഞ അളവിലാണ് ശ്വാസകോശം ഓക്സിജൻ സ്വീകരിക്കുന്നത്. ശ്വാസകോശത്തിൻ്റെ ഒട്ടു മുക്കാൽ ഭാഗത്തും ന്യുമോണിയ ബാധിച്ചതാണ് ഓക്സിജൻ സ്വീകരിക്കുന്നത് കുറയാൻ കാരണം.

Advertisment