Advertisment

തിരൂരിൽ പ്ലസ് ടു വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു

New Update

മലപ്പുറം: തിരൂരിൽ പ്ലസ് ടു വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. സ്കൂളിന്‍റെ രണ്ടാം നിലയിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

publive-image

നിറമരുതൂർ സ്വദേശിനിയായ വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചതിന്‍റെ കാരണം വ്യക്തമല്ല. പോലീസ് സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂൾ അധികൃതരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

Advertisment