Advertisment

എറണാകുളത്ത് ലോഡ്ജില്‍ അമ്മയേയും രണ്ട് മക്കളും മരിച്ച നിലയില്‍ കണ്ടെത്തി...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി.

Advertisment

publive-image

പി. രാധാമണി (64), ആര്‍. സുരേഷ് കുമാര്‍ (43), ആര്‍. സന്തോഷ് കുമാര്‍ (40) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളികളാണ് ഇവര്‍.

ഇവരെ രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ മുറി തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടത്.വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തു എന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ 14ാം തീയതിയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. 17ാം തീയതി വരെ പുറത്ത് കണ്ടിരുന്നതായി ജീവനക്കാര്‍ പറയുന്നു. പിന്നീട് പുറത്തു കണ്ടില്ല. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരാനും തുടങ്ങിയപ്പോഴാണ് ജീവനക്കാര്‍ ശ്രദ്ധിച്ചത്.

Advertisment