Advertisment

സുമലതയ്ക്ക് തെരഞ്ഞടെുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്

New Update

publive-image

ബെംഗളൂരു: കോണ്‍ഗ്രസ്- -ജെഡിഎസ് സഖ്യസ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് ഓഫിസര്‍ അന്യായമായി സഹായിക്കുന്നെന്ന് ആരോപിച്ച് സുമലതയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. മണ്ഡ്യയിലെ എതിരാളിയായ നിഖില്‍ കുമാരസ്വാമിയെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഹായിക്കുന്നുവെന്നായിരുന്നു സുമലതയുടെ ആരോപണം.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ കൂടിയായ നിഖിലിന്‍റെ പത്രികയിലെ പിഴവ് തിരുത്താന്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തി എന്നാണ് സുമലത ആരോപിച്ചത്. ഇതിന് കലക്ടര്‍ കൂടിയായ മഞ്ജുശ്രീയെ മുഖ്യമന്ത്രി വീട്ടിലേക്കു വിളിച്ചു വരുത്തിയെന്നുമായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് മഞ്ജുശ്രീ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍ തന്‍റെ പരാതി വസ്തുയാണെന്നാണ് സുമലത രേഖാമൂലം മറുപടിനല്‍കിയിരിക്കുന്നത്.

Advertisment