Advertisment

കൊറോണ പ്രതിരോധം ;ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ 80 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു

New Update

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ നിന്ന പോരാടുന്ന ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങള്‍, ആരോഗ്യ സംഘടനകള്‍, സര്‍ക്കാരുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവക്ക് 80 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച്‌ ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ.

Advertisment

publive-image

ഔദ്യോഗിക ബ്ലോഗിലൂടെയാണ് പ്രഖ്യാപനം. 'കൊറോണ വൈറസ് ലോകമെമ്പാടും വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത് ജീവിതത്തെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നു.

ഈ വെല്ലുവിളികളില്‍ ചിലത് നേരിടാന്‍ സഹായിക്കുന്നതിന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങള്‍, ആരോഗ്യ സംഘടനകള്‍, സര്‍ക്കാരുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവയെ പിന്തുണയ്ക്കുന്നതിന് വേണ്ടി ഞങ്ങള്‍ 80 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിക്കുന്നു.- സുന്ദര്‍ പിച്ചൈ അറിയിച്ചു.

sundara pichaya
Advertisment