സ്വപ്ന കിരീടവും ഇന്ത്യയ്ക്കു സ്വന്തം;സുനിൽ ഛേത്രി​ക്ക് ഡ​ബി​ൾ

സ്പോര്‍ട്സ് ഡസ്ക്
Sunday, June 10, 2018

Image result for sunil chhetri intercontinental cup
ഇന്ത്യൻ കുപ്പായത്തിൽ തന്റെ നൂറാം മത്സരവും കടന്നു പോരാട്ടം തുടരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്നത്തെ രാത്രിയിൽ ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ചരിത്ര നിമിഷങ്ങൾ. ഫൈ​ന​ലി​ൽ ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് സ്വ​പ്ന​ക​പ്പ് നേ​ടി​ക്കൊ​ടു​ത്ത​ത്. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ര​ണ്ടു ഗോ​ളു​ക​ളും. ഇതോടെ കെ​നി​യെ എ​ത​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി.

Image result for sunil chhetri intercontinental cup

എ​ട്ടാം മി​നി​റ്റി​ൽ ബോ​ക്സി​നു പു​റ​ത്തു​നി​ന്നെ​ടു​ത്ത ഫ്രീ​കി​ക്കി​ലൂ​ടെ​യാ​ണ് ഛേത്രി ​ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ലീ​ഡ് എ​ടു​ത്ത​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ഇ​ന്ത്യ വ​ലി​ഞ്ഞെ​ങ്കി​ലും ക്യാ​പ്റ്റ​ന്‍റെ ഗോ​ൾ​ദാ​ഹം അ​ട​ങ്ങി​യി​ല്ല. ക​ളി​യു​ടെ 28 ാം മി​നി​റ്റി​ൽ ഛേത്രി ​വീ​ണ്ടും ആ​ഫ്രി​ക്ക​ൻ വ​ല​കു​ലു​ക്കി.

Image result for sunil chhetri intercontinental cup

ര​ണ്ടാം ഗോ​ളോ​ടെ സു​നി​ൽ ഛേത്രി ​സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി​യു​ടെ റി​ക്കാ​ർ​ഡി​നു അ​ടു​ത്തെ​ത്തി. നി​ല​വി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ൾ നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഛേത്രി ​മെ​സി​യു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

×