Advertisment

ഒന്നരക്കോടിയുടെ തട്ടിപ്പ് കേസ്; 'കാന്തല്ലൂര്‍ സ്വാമി'യെന്ന് അറിയപ്പെടുന്ന സുനില്‍ സ്വാമി അറസ്റ്റില്‍; തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകനായി തുടക്കം, അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത്, ഒടുവില്‍ തട്ടിപ്പിന് പുതിയ മുഖം തേടി 'കാന്തല്ലൂര്‍ സ്വാമി'യായി അവതാരപ്പിറവി !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി: ഒന്നരക്കോടിയുടെ തട്ടിപ്പ് കേസില്‍ കാന്തല്ലൂര്‍ സ്വാമിയെന്ന പേരില്‍ അറിയപ്പെടുന്ന സുനില്‍ സ്വാമി അറസ്റ്റില്‍. ഇന്ന് രാവിലെ കാന്തല്ലൂരില്‍ നിന്ന് മറയൂര്‍ ഡിവൈഎസ്പിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാന്തല്ലൂര്‍ സ്വാമിയെന്ന പേരില്‍ തട്ടിപ്പ് നടത്തിയിരുന്ന ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നത്.

Advertisment

publive-image

നേരത്തെ ഗ്രീന്‍ ടിവി എന്ന പേരില്‍ ചാനല്‍ നടത്തിയിരുന്ന ഇയാള്‍ പിന്നീട് അനന്തഭദ്രം സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതി പ്രശസ്തനായി. സുനില്‍ പരമേശ്വരന്‍ എന്ന പേരിലാണ് അനന്തഭദ്രത്തിനു വേണ്ടി സുനില്‍ സ്വാമി തിരക്കഥയെഴുതിയത്.

വര്‍ക്കല കോടതിയുടെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്നാണ് സുനില്‍ പരമേശ്വരനെ കാന്തല്ലൂരിലെ താമസ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തത്. സിനിമാ നിര്‍മ്മികാമെന്ന് പറഞ്ഞ് തിരക്കഥകള്‍ എഴുതുന്ന കാന്തല്ലൂര്‍ സ്വാമി പ്രവാസിയും വര്‍ക്കല സ്വദേശിയുമായ യുവാവില്‍ നിന്ന് പണം തട്ടുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സുനില്‍ സ്വാമിയെ അറസ്റ്റ് ചെയ്യാന്‍ വര്‍ക്കല ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോതി ഉത്തരവിടുകയായിരുന്നു.

സന്യാസിയെന്ന് സ്വയം വിശേഷിപ്പിച്ച് സമീപകാലത്താണ് സുനില്‍പരമേശ്വരന്‍ രംഗപ്രവേശനം ചെയ്തത്. മുന്‍ഭാര്യയെ ഉപദ്രവിച്ച കേസില്‍ നേരത്തെയും ഇയാള്‍ അറസ്റ്റിലായിരുന്നു.

കാന്തല്ലൂരില്‍ കോഴിക്കോട് സ്വദേശിനിയുടെ ഭൂമി കയ്യേറി അവിടെ രുദ്രസിംഹാസനം എന്ന സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച പ്രതികള്‍ കൊണ്ടുവന്ന് വച്ച് ആശ്രമമായി പ്രഖ്യാപിച്ചു. ഭൂമി കയ്യേറ്റത്തിന് കോഴിക്കോട് സ്വദേശിനി നല്‍കിയ കേസും ഇയാള്‍ക്കെതിരെ ഉണ്ട്.

സ്ത്രീകളാണ് സുനില്‍ സ്വാമിയുടെ തട്ടിപ്പിന് കൂടുതലും ഇരകളായിട്ടുളളത്. ഭര്‍ത്താവ് മരിച്ച സ്ത്രീകളോട് ഇയാള്‍ക്ക് പ്രിയം കൂടുതല്‍. ഭര്‍ത്താക്കന്മാരുടെ ആത്മാവിനോട് സംസാരിക്കാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ ഇയാള്‍ വലയിലാക്കിയിരുന്നത്.

sunil parameswaran
Advertisment