Advertisment

നടി സണ്ണി ലിയോണ്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തെളിവില്ലെന്ന് പൊലീസ്

New Update

തിരുവനന്തപുരം : ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം നടി സണ്ണി ലിയോണ്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തെളിവില്ലെന്ന് പൊലീസ്. സണ്ണിലിയോണ്‍ വഞ്ചനയോ, സാമ്പത്തിക തട്ടിപ്പോ നടത്തിയതിന് തെളിവില്ല. അതിനാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ഡി.ജി.പിക്ക് കൈമാറും.

Advertisment

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് പരിപാടിക്ക് എത്താമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന് കാട്ടി പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. അദ്ദേഹമത് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

publive-image

ബഹ്‌റിനിലെ പരിപാടിക്ക് 19.50 ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തിരുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. 2016ലാണ് സംഭവം നടന്നത്. തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടിലെത്തി പൊലീസ് സണ്ണിലിയോണിന്റെ മൊഴി എടുത്തിരുന്നു. തന്റെ മാനേജര്‍ വഴി വിവിധ പരിപാടികള്‍ക്കായി 29 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് താരം സമ്മതിച്ചു.

സംഘാടകര്‍ പറഞ്ഞ സമയത്ത് പരിപാടി നടത്തിയില്ല. പിന്നീട് അഞ്ച് തവണ ഇത്തരത്തില്‍ ചടങ്ങിന് സമയം അനുവദിച്ചു. ഇനിയും പരിപാടി സംഘടിപ്പിക്കാന്‍ ഉചിതമായ ഡേറ്റ് നല്‍കിയാല്‍ പങ്കെടുക്കാമെന്ന് പൊലീസിനോട് അവര്‍ അറിയിച്ചു. അതിനാല്‍ സാമ്പത്തിക തട്ടിപ്പോ, വഞ്ചനയോ നിലനില്‍ക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പറഞ്ഞു. കേസില്‍ നിന്ന് പിന്‍മാറില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു.

ക്രെംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് താരത്തെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂവാറില്‍ എത്തിയത്. വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 2016 മുതല്‍ 12 തവണയായി 29 ലക്ഷം രൂപ സണ്ണിലിയോണ്‍ തട്ടിയെന്നായിരുന്നു പരാതി.

sunny leon
Advertisment