Advertisment

നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; മുന്‍കൂര്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാം

New Update

കൊച്ചി: സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തി വഞ്ചിച്ചെന്നുമുള്ള കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അതേസമയം അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കി.

Advertisment

നടിയെ ചോദ്യം ചെയ്യുന്നതിലും തടസമില്ല. എന്നാല്‍ സിആര്‍പിസി 41 എ പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ചോദ്യം ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

publive-image

പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ കേസിലാണ് നടി സണ്ണി ലിയോണി (കരണ്‍ജിത് കൗര്‍ വോറ), ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍, ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജസ്റ്റിസ് അശോക് മേനോന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേസില്‍ പ്രാഥമിക വാദം കേട്ടശേഷമാണ് സണ്ണി ലിയോണി ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് തടസമില്ല. ചോദ്യവും ചെയ്യാം. എന്നാല്‍ സിആര്‍പിസി 41 എ പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ചോദ്യം ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

2016 മുതല്‍ പല തവണയായി പണം മാനേജര്‍ മുഖേന കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണി പിന്മാറിയെന്നാണു ഷിയാസ് ഡിജിപിക്കു നല്‍കിയ പരാതി.

തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയുടെ ഉള്‍പ്പെടെ മൊഴിയെടുത്തിരുന്നു. കരാര്‍ പ്രകാരമുള്ള തുക നല്‍കാതെ ഷോയില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാനും വഞ്ചിക്കാനുമുള്ള ശ്രമമാണു നടത്തിയതെന്നു ജാമ്യാപേക്ഷയില്‍ പറയുന്നു.

sunny leon sunny leon speaks
Advertisment