Advertisment

വിസ്‌കോണ്‍സിന്‍ സുപ്രീംകോടതി സീനിയര്‍ ജഡ്ജി അന്തരിച്ചു

New Update

മാഡിസണ്‍ (വിസ്‌കോണ്‍സിന്‍): വിസ്‌കോണ്‍സിന്‍ സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജഡ്ജിയായിരുന്ന ഷെര്‍ലി അബ്രഹാംസണ്‍ (87) അന്തരിച്ചു. സുപ്രീംകോടതിയില്‍ സേവനം അനുഷ്ഠിക്കുന്ന ആദ്യ വനിതാ ജഡ്ജികൂടിയാണ് ഷെര്‍ലി.

Advertisment

publive-image

19 വര്‍ഷമാണ് ഇവര്‍ ഇവിടെ ജഡ്ജിയായി പ്രവര്‍ത്തിച്ചത്. 43 വര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ വര്‍ഷമാണ് റിട്ടയര്‍ ചെയ്തത്. 1976-ല്‍ ഡമോക്രാറ്റിക് ഗവര്‍ണര്‍ പാട്രിക്കാണ് വിസ്‌കോണ്‍സിന്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. 1956-ല്‍ ഇന്ത്യാന ലോ സ്കൂളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച ഏക വിദ്യാര്‍ഥിനിയായിരുന്നു ഷെര്‍ലി.

അന്തരിച്ച സുപ്രീംകോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സബര്‍ഗ് ഇവരെ വിശേഷിപ്പിച്ചത് അമേരിക്കയില്‍ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും ധീരയായ ജഡ്ജിയെന്നാണ്. വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേഴ്‌സ് ഷെര്‍ലി ഏബ്രഹാംസണിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ക്ക് സന്ദേശം അയച്ചു.

പ്രധാന 450 കേസുകളില്‍ വിധിയെഴുതിയ ഇവര്‍ നാല് ദശാബ്ദങ്ങള്‍ക്കുള്ളില്‍ 3500 കേസുകളില്‍ തീരുമാനമെടുത്തിട്ടുണ്ട്. 2019 ജൂലൈ മൂന്നിനായിരുന്നു സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചത്.

SUPREMCOURT SENIOR JUDGE
Advertisment