Advertisment

എംപിയെ സല്യൂട്ട് ചെയ്യന്‍ നിലവില്‍ ചട്ടമില്ല, ഈ രീതി തുടര്‍ന്നാല്‍ പൊലീസുകാര്‍ക്ക് മറ്റ് പണികള്‍ ചെയ്യാന്‍ സമയമുണ്ടാവില്ല; നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട്; സുരേഷ് ഗോപിയ്ക്ക് ചെരുപ്പ് സല്യൂട്ട് നൽകി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

New Update

പാലക്കാട് : പാലക്കാട് അഞ്ച് വിളക്കില്‍ സുരേഷ് ഗോപിയ്ക്ക് ചെരുപ്പ് സല്യൂട്ട് നൽകി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.  ഇന്നലെ ഒല്ലൂരില്‍ എസ്‌ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചതിന്റെ ഭാഗമായിട്ടായിരുന്നു സമരപരിപാടി.

publive-image

നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എംപിയെ സല്യൂട്ട് ചെയ്യന്‍ നിലവില്‍ ചട്ടമില്ലെന്നും ഈ രീതി തുടര്‍ന്നാല്‍ പൊലീസുകാര്‍ക്ക് മറ്റ് പണികള്‍ ചെയ്യാന്‍ സമയമുണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

suresh gopi
Advertisment