ഗർഭിണിയായ യുവതിയുടെ വയറില്‍ തലോടി കുഞ്ഞിനെ അനുഗ്രഹിക്കുന്ന സുരേഷ് ഗോപി ; വീഡിയോ വൈറല്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, April 20, 2019

നാമ നിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ കളക്ടര്‍ അനുപമയുടെ കാറ് മാറ്റാന്‍ പറഞ്ഞതു മുതല്‍ അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചതടക്കം നിരവധി വിവാദങ്ങളും സുരേഷ് ഗോപി ക്ഷണിച്ചു വരുത്തിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള മറ്റൊരു വീഡിയോയിലൂടെയാണ് സുരേഷ് ഗോപി വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഗർഭിണിയായ യുവതിയുടെ വയറില്‍ തലോടി കുഞ്ഞിനെ അനുഗ്രഹിക്കുന്ന വീഡിയോ വൈറലാകുകയാണ്. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി ഇപ്രകാരം ചെയ്തത്.

താരാരാധനയല്ല ഒരുപാട് പുണ്യപ്രവൃത്തികള്‍ ചെയ്തിട്ടുള്ള ഒരാള്‍ എന്ന നിലയിലുള്ള ദൈവാനുഗ്രഹം കുഞ്ഞിനും ലഭിക്കട്ടെയെന്നതുകൊണ്ടാണ് യുവതി അനുഗ്രഹം തേടിയതെന്നാണ് വീഡിയോ പങ്കുവയ്ക്കുന്നവരുടെ പക്ഷം.

×