Advertisment

എറണാകുളം അങ്ങെടുക്കുവോ? പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയോട് ആരാധകന്റെ ചോദ്യം ; 'എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍ ഞങ്ങള്‍ ഇങ്ങെടുക്കുവാ'ണെന്ന് താരത്തിന്റെ മറുപടി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : നിയമസഭാ ഉപതെരഞ്ഞുടപ്പില്‍ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയോട് ഒരു കുട്ടി ആരാധകന്റെ ചോദ്യം ഇങ്ങനെയായിരുന്നു. എറണാകുളം അങ്ങെടുക്കുവോ ?

Advertisment

publive-image

സുരേഷ് ഗോപി എംപിയോടു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓര്‍മയിലൊരു കുസൃതിച്ചോദ്യമൊളിപ്പിച്ചാണ് കുട്ടി ആരാധകന്‍ താരത്തിന്റെ മുമ്പിലെത്തിയത്.  എറണാകുളം അങ്ങെടുക്കുവോ? എന്നായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ചോദ്യം. ഉടന്‍ വന്നു താരത്തിന്റെ മറുപടി: 'എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍ ഞങ്ങള്‍ ഇങ്ങെടുക്കുവാ.'

എന്‍ഡിഎ സ്ഥാനാര്‍ഥി സിജി രാജഗോപാലിന്റെ പ്രചാരണത്തിനായി എത്തിയ താരം എല്ലാവരെയും കൈയിലെടുത്തു. നികത്തില്‍ കോളനി സന്ദര്‍ശനത്തിലൂടെയാണ് സുരേഷ് ഗോപി പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്നു തേവര കോളജിലെത്തി പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Advertisment