Advertisment

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം

New Update

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കൊടകര കുഴല്‍പണ കേസിലും പ്രതിസ്ഥാനത്ത് വന്നതോടെ സംസ്ഥാനത്തെ ബിജെപി നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്‌.തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി.

Advertisment

publive-image

കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിസ്ഥാത്ത് വന്നതോടെ ബിജെപിയ്ക്ക്‌ സുരേഷ് ഗോപി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിര്‍ണായകമായിരിക്കും. സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രനെ അത് പ്രതിരോധത്തിലാക്കും.

കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെതുടര്‍ന്നാണ് സമിതി രൂപീകരിച്ചത്. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിബി ആനന്ദ ബോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.

suresh gopi
Advertisment