Advertisment

പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ സഹിക്കേണ്ട കാര്യമില്ല; ആ കുട്ടിക്ക് തലേദിവസം രാത്രി ഒന്ന് എന്നെ വിളിച്ചു കൂടായിരുന്നോ? ഇത്രയും മോശമായ സാഹചര്യമായിരുന്നെങ്കില്‍ ഒരു പക്ഷെ വണ്ടിയെടുത്ത് പോയി അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് ഞാന്‍ വിളിച്ചോണ്ട് വന്നേനെ; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി

New Update

കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ വാര്‍ത്ത കേരളത്തിന് ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ വിസ്മയയുടെ മരണത്തില്‍ വൈകാരികമായി പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്തെത്തി. പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ സഹിക്കേണ്ട കാര്യമില്ലെന്നും വിസ്മയ ഒരുവട്ടം തന്നെ വിളിച്ച് ഈ പ്രശ്‌നം സംസാരിച്ചിരുന്നെങ്കില്‍ താന്‍ ഇടപെട്ടേനെ എന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisment

publive-image

സ്ത്രീധനം വാങ്ങണം എന്നതിനുപരിയായി സ്ത്രീധനം കൊടുക്കണമെന്ന വാശിയും തെറ്റാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിസ്മയയുടെ സഹോദരന്‍ വിജിത്തുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

‘ഞാന്‍ വിജിത്തിനോട് ചോദിച്ചത് ആ കുട്ടിക്ക് തലേദിവസം രാത്രി ഒന്ന് എന്നെ വിളിച്ചു കൂടായിരുന്നോ. ആരൊക്കെയോ വിളിക്കുന്നു. എവിടൊന്നൊക്കെയോ നമ്പര്‍ തപ്പിയെടുത്ത്. ഇത്രയും മോശമായ സാഹചര്യമായിരുന്നെങ്കില്‍ ഒരു പക്ഷെ വണ്ടിയെടുത്ത് പോയി അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന്റെ വരും വരായ്ക ഒന്നും നോക്കാതെ…’ സുരേഷ് ഗോപി പറഞ്ഞു.

സ്ത്രീകള്‍ പരാതിയുമായി വരുമ്പോള്‍ പൊലീസ് എന്തു കൊണ്ട് ശക്തമായി നടപടികള്‍ സ്വീകരിക്കുന്നില്ല. ഇത്തരം സംഭവങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമല്ല കുറ്റക്കാരെന്നും ആണ്‍മക്കളുടെ അമ്മാാരായാലും സഹോദരിമാരായാലും അമ്മായിമാരായാലും സ്ത്രീകളും കുറ്റക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു.

suresh gopi suresh gopi speaks
Advertisment