Advertisment

വിയര്‍പ്പിന്റെ അസുഖമുണ്ട് അങ്ങേര്‍ക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്കറ്റില്‍ വന്നപ്പോള്‍ അവന് വെയിലു കൊണ്ട് തലചുറ്റി! അങ്ങനെയുള്ള ആളാണോ ജനങ്ങളുടെ കാര്യങ്ങള്‍ ചെയ്യുക? സുരേഷ് ഗോപി പൂരപ്പറമ്പ് മാത്രമേ എടുക്കൂ. വേറൊന്നും എടുക്കാന്‍ പറ്റില്ല. എടുക്കും എടുക്കും എന്ന് പറയുമ്പോള്‍ കൊടുക്കാന്‍ ഞങ്ങളെന്താ വിഡ്ഢികളാണോ?’‘എന്തായാലും എന്റെ വീട് എടുക്കാന്‍ പറ്റില്ല അവന്. കാരണം അതിന് ലോണുള്ളതാ. പിന്നെ ആ വട്ടം എടുക്കാം. അത് സര്‍ക്കാരിന്റെയാ; വീഡിയോ വൈറല്‍

New Update

തൃശൂര്‍: ഈ തെരഞ്ഞെടുപ്പ് ചില വൈറല്‍ വീഡിയോകളുടേത് കൂടിയാണ്. സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും കണിശമായി വിമര്‍ശിച്ചുമൊക്കെയുള്ള ചെറിയ ചെറിയ വീഡിയോകള്‍ പ്രചരണ രംഗത്ത് സജീവവുമാണ്. ഇത്തരത്തില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുന്ന മധ്യവയസ്‌കന്റെ വീഡിയോ വൈറലാവുകയാണ്. ഒരു സ്വകാര്യ ചാനല്‍ എടുത്തതാണ് വീഡിയോ.

Advertisment

publive-image

സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചതാണ് റിപ്പോര്‍ട്ടര്‍ അതിന് രസികന്‍ മറുപടി ഇങ്ങനെ. ‘സുരേഷ് ഗോപി പൂരപ്പറമ്പ് മാത്രമേ എടുക്കൂ. വേറൊന്നും എടുക്കാന്‍ പറ്റില്ല. എടുക്കും എടുക്കും എന്ന് പറയുമ്പോള്‍ കൊടുക്കാന്‍ ഞങ്ങളെന്താ വിഡ്ഢികളാണോ?’

‘എന്തായാലും എന്റെ വീട് എടുക്കാന്‍ പറ്റില്ല അവന്. കാരണം അതിന് ലോണുള്ളതാ. പിന്നെ ആ വട്ടം എടുക്കാം. അത് സര്‍ക്കാരിന്റെയാ. ഇത്രയും നല്ല സര്‍ക്കാര്‍ ഇവിടെയുള്ളപ്പോള്‍ സുരേഷ് ഗോപി സിനിമയില്‍ നിന്ന് വന്നിട്ട് ഇവിടെ എന്ത് ചെയ്യാനാണ്? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്കറ്റില്‍ വന്നപ്പോള്‍ അവന് വെയിലു കൊണ്ട് തലചുറ്റി. അങ്ങനെയുള്ള ആളാണോ ജനങ്ങളുടെ കാര്യങ്ങള്‍ ചെയ്യുക? വിയര്‍പ്പിന്റെ അസുഖമുണ്ട് അങ്ങേര്‍ക്ക്. വിയര്‍പ്പ് കൊണ്ടിട്ടുള്ള ഉശിരന്മാരായ ആളുകള്‍ വേറെയുണ്ടിവിടെ. അവര് ഭരിക്കട്ടെ’, അഭിപ്രായം പറഞ്ഞവസാനിപ്പിച്ചു.

നേരത്തെ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്തുനിന്നുള്ള ഒരു വീഡിയോയും ഇത്തരത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നേമത്തെക്കുറിച്ച് ഒരു ബിജെപി അനുഭാവി തന്നെ പറയുന്നതാണ് വീഡിയോയിലുള്ളത്. തന്റേത് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മണ്ഡലമാണെന്ന കാര്യം ഓര്‍ക്കാതെ ബിജെപി അനുഭാവിയായ ഇദ്ദേഹം പറയുന്ന കാര്യങ്ങളാണ് ചിരി പടര്‍ത്തുന്നത്.

suresh gopi
Advertisment