Advertisment

ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരുടെ ഫോണുകള്‍ എന്‍സിബി പിടിച്ചെടുത്തു; സുശാന്ത് വാനിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് ശ്രദ്ധ കപൂര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: മയക്കുമരുന്ന് കേസില്‍  നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ  ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരുടെ മൊബാല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ടാലന്റ് മാനേജറായ ജയ സാഹ, ഡിസൈനര്‍ സിമോണ്‍ ഖാംബട്ട എന്നിവരുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Advertisment

publive-image

ശനിയാഴ്ചയാണ് ഇവരെ എന്‍സിബി ചോദ്യം ചെയ്തത്. ദീപിക പദുക്കോണിനെ അഞ്ച് മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍, ലഹരിമരുന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പില്‍ ചാറ്റ് നടത്തിയതായി ദീപിക പദുക്കോണ്‍ സമ്മതിച്ചതായാണ് സൂചന.

മരിച്ച ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന്റെ ഫാം ഹൗസില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ശ്രദ്ധ കപൂര്‍ വ്യക്തമാക്കി. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ശ്രദ്ധ പറഞ്ഞു.

എന്നാല്‍ സുശാന്ത് വാനിലിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെന്ന് ശ്രദ്ധ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല എന്നാണ് സാറാ അലിഖാനും അന്വേഷണ സംഘത്തിന് മുന്നില്‍ നിലപാട് സ്വീകരിച്ചത്.

susanth singh rajputh
Advertisment