Advertisment

മയക്കുമരുന്നുമായി എത്തിയ വിമാനത്തിന് തീ പിടിച്ചു; മയക്കുമരുന്ന് കടത്തുകാര്‍ തീയിട്ടതാണെന്ന് സംശയം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

മെക്‌സിക്കോ: മയക്കുമരുന്നുമായി എത്തിയതാണെന്ന്‌ സംശയിക്കുന്ന വിമാനത്തിന് തീ പിടിച്ചു. ദക്ഷിണ മെക്‌സിക്കന്‍ പ്രദേശമായ ക്വിന്റാന റൂയിലാണ് സംഭവം നടന്നത്.

തെക്കേ അമേരിക്കയില്‍ നിന്നാണ് വിമാനമെത്തിയത്. മെക്‌സിക്കയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതുമുതല്‍ വിമാനത്തെ നിരീക്ഷിച്ചിരുന്നതായും രണ്ട് വ്യോമസേന വിമാനങ്ങള്‍ ഈ വിമാനത്തെ പിന്തുടര്‍ന്നിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

തുടര്‍ന്ന് രക്ഷപ്പെടാനായി വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം മയക്കുമരുന്ന് കടത്തുകാര്‍ തീയിടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. എമര്‍ജന്‍സി ലാന്‍ഡിംഗിനിടയില്‍ തീപിടിത്തമുണ്ടായതാണോയെന്നും അന്വേഷിക്കുന്നുണ്ട്.

Advertisment