Advertisment

എസ്.യു.ടി റോയല്‍ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധന ക്ലിനിക്കുകള്‍ക്ക് 14 ന് തുടക്കം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തില്‍ ഉള്ളൂര്‍ എസ്.യു.ടി റോയല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ നവംബര്‍ 14 മുതല്‍ എല്ലാ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.

Advertisment

publive-image

കൂടാതെ, പ്രമേഹ ദിനത്തോട് അനുബന്ധിച്ച് പ്രമേഹ പരിശോധനാ പാക്കേജ്, വാര്‍ഷിക പ്രമേഹ പരിശോധന, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മുന്‍കൂട്ടിയറിയുന്നതിനുള്ള പരിശോധന തുടങ്ങിയവയ്ക്ക് 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

'പ്രമേഹം മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നവയാണ്. ഇത്തരത്തില്‍ ചെറിയ രക്തക്കുഴലുകള്‍ക്ക് സംഭവിക്കുന്ന തകരാറ് മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് പ്രധാനമായും വൃക്കരോഗം, റെറ്റിനോപ്പതി, ന്യൂറോപ്പതി എന്നിവ. അതേസമയം, വലിയ രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന തകരാറുമൂലം പ്രമേഹ രോഗികളില്‍ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയും ഉണ്ടാകുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ സൗജന്യ ക്ലിനിക്കിന്റെ സേവനം പ്രയോജയപ്പെടുത്തിയാല്‍ ഒഴിവാക്കാന്‍ കഴിയും 'പ്രമുഖ ഹൃദ്രോഗവിദഗ്ധന്‍ ഡോ. സി ഭരത് ചന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായി മരുന്നുകള്‍ കൊണ്ട് ഭേദമാകാത്ത ഹൃദയത്തകരാര്‍ പരിഹരിക്കാന്‍ സിസിഎം ചികിത്സാ വിജയകരമായി നടപ്പാക്കിയ ഡോക്ടറാണ് അദ്ദേഹം.

ആന്‍ജിയോഗ്രാഫി ചെയ്യാതെ അതിനേക്കാള്‍ ഫലവത്തായ രീതിയില്‍ ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മുന്‍കൂട്ടിയറിയുന്നതിനായി കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടപ്പാക്കിയ പ്രോ ഹാര്‍ട്ടിലൂടെ ഉള്ളൂര്‍ എസ്.യു.ടി റോയല്‍ ശ്രദ്ധ നേടിയിരുന്നു.

നല്ല ആരോഗ്യം എല്ലാ കുടുംബങ്ങള്‍ക്കും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഉള്ളൂര്‍എസ് യു ടി റോയല്‍ തുടങ്ങിയ 'എല്ലാവര്‍ക്കും നല്ല ആരോഗ്യം' പദ്ധതിയിലൂടെ ബരിയാട്രിക് സര്‍ജറീസ്,ഹിസ്റ്ററെക്റ്റമി,ഹെര്‍ണിയ, ക്യാന്‍സര്‍ സര്‍ജറി തുടങ്ങിയ പ്രധാന സര്‍ജറികള്‍ക്ക് ആരോഗ്യമേഖലയിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതിനേക്കാള്‍ 50 ശതമാനം ഫീസ് ഇളവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് -9447144437,9497000422.

Advertisment