Advertisment

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണം; അപകടമുണ്ടാക്കിയതെന്ന് കരുതുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

New Update

publive-image

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണത്തിന് ഇടയാക്കിയതെന്ന് കരുതുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചില ദൃശ്യമാധ്യമങ്ങളാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

എസ്.പി. പ്രദീപ് സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിറകെ ടിപ്പര്‍ വരുന്നതും അപകട ശേഷം ടിപ്പര്‍ അതിവേഗതയില്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 3.15 നും 3.30 നും ഇടയിൽ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ടിപ്പർ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment