Advertisment

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണത്തില്‍ ഐജി അന്വേഷണം; നിര്‍ദ്ദേശം നല്‍കി ഡിജിപി

New Update

publive-image

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണം ഐജി അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് നിര്‍ദ്ദേശം നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും.

ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ ടിപ്പര്‍ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ലോറി ഇന്ന് കണ്ടെത്തിയിരുന്നു. ഡ്രൈവർ പേരൂ‍ക്കട സ്വദേശി ജോയിയെ അറസ്റ്റ് ചെയ്തു. അപകടം ഉണ്ടായത് അറിഞ്ഞിട്ടും നിർത്താതെ പോയെന്നാണ് ജോയിയുടെ മൊഴി.

Advertisment