Advertisment

ഉന്നതരുടെ പേരുകള്‍ സ്വപ്‌നയും സന്ദീപും വെളിപ്പെടുത്തിയതായി സൂചന ; ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്‌തേക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ ഉന്നതരുടെ പേരുകള്‍ സ്വപ്‌നയും സന്ദീപും വെളിപ്പെടുത്തിയതായി സൂചന.  കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും കേസിൽ ഉൾപ്പെട്ടവരുടെ പേരുകളും അടക്കം സുപ്രധാന വിവരങ്ങളെല്ലാം സ്വപ്നയും സന്ദീപും വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി വൃത്തങ്ങൾ നൽകുന്ന വിവരം.

Advertisment

publive-image

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനയും ഉണ്ട്. സസ്പെൻഷ അടക്കം നിർണായക നടപടികളിലേക്ക് സര്‍ക്കാര്‍ കടന്ന ശേഷവും സംഭവത്തെ കുറിച്ച് പ്രതികരണങ്ങൾക്കൊന്നും എം ശിവശങ്കര്‍ തയ്യാറായിട്ടില്ല

സ്വപ്‌നയുടെയും സന്ദീപിന്റെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വരുന്ന സാഹചര്യം ഉണ്ടായാൽ രണ്ട് ദിവസത്തിനകം ഒരുപക്ഷേ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആകും  പുറത്തു വരികയെന്നാണ് സൂചന.

gold smuggling case
Advertisment