Advertisment

സ്വപ്‌ന സുരേഷ് തൃശൂരിലെ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ കഴിഞ്ഞത് 3 വനിതാ റിമാന്‍ഡ് പ്രതികള്‍ക്കൊപ്പം; അകത്തും പുറത്തും കാവലായി 70 അംഗ സംഘം !

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ തൃശൂരിലെ കൊവിഡ് കെയര്‍ കേന്ദ്രത്തിലെത്തിച്ചത് കനത്ത സുരക്ഷയില്‍. സ്വപ്‌ന കോവിഡ് കെയര്‍ കേന്ദ്രത്തില്‍ കഴിഞ്ഞത് 3 വനിതാ റിമാന്‍ഡ് പ്രതികള്‍ക്കൊപ്പമാണ്‌.

Advertisment

publive-image

ഞായറാഴ്ച രാത്രി ഏഴ്മണിയോടെയാണ് ഫാത്തിമ നഗറിലെ അമ്പിളിക്കല കോവിഡ് കെയര്‍ കേന്ദ്രത്തില്‍ എത്തിച്ചത്. മൂന്ന് വനിതകളെ കൂടാതെ 18 പുരുഷ റിമാന്‍ഡ് പ്രതികളും കേന്ദ്രത്തിലുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ജയില്‍ വകുപ്പ് പ്രത്യേകം ഒരുക്കിയ കേന്ദ്രമാണിത്.

സിറ്റി പൊലീസ് അസി. കമ്മീഷണര്‍ വികെ രാജുവിന്റെ നേതൃത്വത്തില്‍ 70 പേരടങ്ങുന്ന സംഘം 24 മണിക്കൂറും പുറത്തും ജയില്‍ വാര്‍ഡന്‍മാരുടെ നേതൃത്വത്തില്‍ അകത്തും കാവലുണ്ട്. ദേശീയ പാതയില്‍ നിന്ന് നടത്തറവഴി തിരിഞ്ഞ് ജൂബിലി മിഷന്‍ ആശുപത്രിക്ക് മുന്നിലുടെയാണ് വാഹനം കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചത്.

നാലു വനിതാ പൊലീസുകാരുടെ നടുവിലായി തലമൂടിയ നിലയിലായിരുന്നു സ്വപ്‌ന. വാഹനം കോവിഡ് കെയര്‍ സെന്ററിനകത്തേക്ക് കയറ്റി ഗേറ്റ് അടച്ചതിന് ശേഷമാണ് ഇവരെ കാറില്‍ നിന്ന് ഇറക്കിയത്.

latest news swapna suresh tvm gold smuggling case all news swapna covid test negative
Advertisment