Advertisment

എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നേരത്തോട് നേരം പിന്നിടുമ്പോൾ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിലായി: എൻഐഎ വലവിരിച്ചത് സ്വപ്‌നയുടെ മകളുടെ ഫോണ്‍ കോളുകള്‍ പിന്തുടർന്ന്

author-image
admin
Updated On
New Update

ബെംഗളൂരു: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നേരത്തോട് നേരം പിന്നിടുമ്ബോഴാണ് പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിലായത്. സന്ദീപിനും ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബെഗംളൂരുവിലേക്ക് കടന്ന സ്വപ്‌നയുടെ മകളുടേത് ഉള്‍പ്പെടെയുള്ള ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്.

Advertisment

publive-image

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ സമയത്ത് തന്നെ സ്വപ്‌ന എവിടെയാണ് എന്നതിനെപ്പറ്റി അന്വേഷണ സംഘത്തിന് കൃത്യമായ സൂചന ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വപ്‌ന സുരേഷ് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ യുഎപിഎ ചുമത്തിയതിന് പിന്നാലെ, കീഴടങ്ങാന്‍ ഇവര്‍ തീരുമാനിച്ചിരുന്നതായും സൂചനയുണ്ട്. രണ്ടുവഴി കേരളത്തിലെത്തി കീഴടങ്ങാനുള്ള നീക്കത്തിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഇവരെ വലയിലാക്കിയിരിക്കുന്നത്.നാളെ ഇവരെ കൊച്ചിയിലെത്തിക്കും.

Advertisment