Advertisment

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തേക്കും: മാനസിക സമ്മര്‍ദംമൂലമാണ് ശാരീരിക അസ്വസ്ഥതകൾ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

 

Advertisment

തൃശ്ശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോ​ഗം ഇന്ന് രാവിലെ ചേരും.

publive-image

നെഞ്ചുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാനസിക സമ്മര്‍ദംമൂലമാണ് ശാരീരിക അസ്വസ്ഥതകളെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

 

സ്വപ്നയെ വിയ്യൂര്‍ വ​നി​താ ജ​യി​ലി​ലെ എ​ന്‍ഐഎ ബ്ലോ​ക്കി​ലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കേ​സി​ലെ മറ്റ് പ്ര​ധാ​ന പ്ര​തി​ക​ളാ​യ സ​രി​ത്ത്, സ​ന്ദീ​പ് നാ​യ​ര്‍, റെ​മീ​സ്, സം​ജു എ​ന്നി​വ​രു​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍ വി​യ്യൂ​ര്‍ ജ‍യി​ലി​ലാണ്. അ​തി​സു​ര​ക്ഷാ ജ​യി​ലി​ല്‍ വ​നി​താ ത​ട​വു​കാ​ര്‍​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്വ​പ്ന​യെ വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

 

 

Advertisment