Advertisment

സ്വപ്‌ന സുരേഷിന്റെ നിയമനം; അപാകത ഉണ്ടായിട്ടില്ലെന്ന്‌ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രകയായ സ്വപ്‌ന സുരേഷിനെ ഐടി വകുപ്പുമായി ബന്ധപ്പെട്ട സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് നിര്‍ദ്ദേശിച്ചതില്‍ അപാകത ഉണ്ടായിട്ടില്ലെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്.

നേരത്തെ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയെ നിയമിച്ചതെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ പറയുന്നു.

സ്വപ്ന ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ ജോലിക്കെടുക്കുന്നതിന് യോഗ്യയാണെന്ന് വ്യക്തമാക്കിയിരുന്നതായും സ്വപ്‌നയുടെ പേരില്‍ കേസുകളുണ്ടായിരുന്നില്ലെന്നും കമ്പനി പറയുന്നു.

സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്ക് പദ്ധതിയിലേക്കു നിർദേശിച്ചതു കൺസൽറ്റന്റായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആയിരുന്നു.

Advertisment