Advertisment

‘ഒരു പ്രസ്താവനയെ എത്രതവണ ഫാക്ട് ചെക്ക് നടത്താം!!! ഇത് പറഞ്ഞത് മറ്റാരുമല്ല 1959ല്‍ ഹിന്ദു മഹസഭാ നേതാവ് എന്‍.ബി ഖാരെയാണ്. പഠിച്ചിട്ട് എഴുതൂ സംഘികളെ’ ;ഹിന്ദു മഹാസഭാ നേതാവിന്റെ വാക്കുകള്‍ നെഹ്‌റുവിന്റേതാക്കിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി തേജസ്വിയെ ട്രോളി സ്വര ഭാസ്‌കര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗളൂരു  : ബംഗളൂരു സൗത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യയെ ട്രോളി നടി സ്വര ഭാസ്‌കര്‍. ഹിന്ദു മഹാസഭാ നേതാവ് എന്‍.ബി ഖാരെയുടെ വാക്കുകള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉദ്ധരണിയെന്നു പറഞ്ഞ് ട്വീറ്റു ചെയ്തതിനാണ് തേജസ്വിയെ സ്വര കളിയാക്കിയത്.

Advertisment

publive-image

‘വിദ്യാഭ്യാസം കൊണ്ട് ഞാനൊരു ഇംഗ്ലീഷുകാരനാണ്, കാഴ്ചപ്പാടുകൊണ്ട് ഒരു ഇന്റര്‍നാഷണലിസ്റ്റും. സംസ്‌കാരം കൊണ്ട് മുസ്‌ലീമും ജന്മംകൊണ്ട് മാത്രം ഹിന്ദുവും- ജവഹര്‍ലാല്‍ നെഹ്‌റു’ എന്നായിരുന്നു തേജസ്വി സൂര്യയുടെ ട്വീറ്റ്.

‘ഒരു പ്രസ്താവനയെ എത്രതവണ ഫാക്ട് ചെക്ക് നടത്താം!!! ഇത് പറഞ്ഞത് മറ്റാരുമല്ല 1959ല്‍ ഹിന്ദു മഹസഭാ നേതാവ് എന്‍.ബി ഖാരെയാണ്. പഠിച്ചിട്ട് എഴുതൂ സംഘികളെ’ എന്നാണ് സ്വരയുടെ പരിഹാസം.

Advertisment