Advertisment

ഏഴു വിക്കറ്റിന് ബറോഡയെ തകര്‍ത്തു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാട് ചാമ്പ്യന്‍മാര്‍

New Update

publive-image

Advertisment

അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തമിഴ്‌നാട് കിരീടം സ്വന്തമാക്കി. ബറോഡ ഉയര്‍ത്തിയ 121 രണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തമിഴ്‌നാട് മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മണിമാരന്‍ സിദ്ധാര്‍ഥാണ് ബറോഡയെ തകര്‍ത്തത്.

49 റണ്‍സെടുത്ത വിക്രം സോളങ്കിയും 29 റണ്‍സെടുത്ത അതിത് ഷേദും മാത്രമാണ് ബറോഡയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഹരി നിഷാന്ത് (35), ബാബാ അപരാജിത് (29), ദിനേഷ് കാര്‍ത്തിക്ക് (22) എന്നിവര്‍ തമിഴ്‌നാടിനായി തിളങ്ങി.

Advertisment