Advertisment

സിറോ മലബാർ സഭയിലെ ആരാധനക്രമം പരിഷ്കരിക്കാൻ സിനഡിൽ തീരുമാനം: പരിഷ്കരിച്ച ആരാധന ക്രമം മാർപ്പാപ്പയുടെ പരിഗണനയ്ക്ക് വിട്ടു: പുതിയ ആരാധനാ ക്രമം നിലവിൽ വന്നാൽ കുർബാനയുടെ ദൈർഘ്യം കുറയും

New Update

കൊച്ചി:സിറോ മലബാർ സഭയിലെ ആരാധനക്രമം പരിഷ്കരിക്കാൻ സിനഡിൽ തീരുമാനം. പരിഷ്കരിച്ച ആരാധന ക്രമം മാർപ്പാപ്പയുടെ പരിഗണനയ്ക്ക് വിട്ടു.

Advertisment

publive-image

പരിഷ്കരിച്ച ആരാധന ക്രമത്തിന് സിറോ മലബാർ സഭ സിനഡ് അംഗീകാരം നൽകി. മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചാൽ പരിഷ്കരിച്ച ആരാധന ക്രമം സഭയിൽ നിലവിൽ വരും. പുതിയ ആരാധനാ ക്രമം നിലവിൽ വന്നാൽ കുർബാനയുടെ ദൈർഘ്യം കുറയും. അൾത്താരയ്ക്ക് അഭിമുഖമായി കുർബാന നടത്തണമെന്ന 99 ലെ സിനഡ് നിർദ്ദേശം നിലനിൽക്കുമെന്ന് സിനഡ് അറിയിച്ചു.

ജനാഭിമുഖ കുർബാന മാറ്റി വൈദികർ അൾത്താരയെ അഭിമുഖീകരിച്ചുള്ള കുർബാന രീതി തിരക്കിട്ട് നടപ്പാക്കാൻ രൂപതകളോട് ആവശ്യപ്പെടില്ല. കാലക്രമേണ സിനഡ് അംഗീകരിച്ച രീതി എല്ലാ രൂപതകളും പ്രാബല്യത്തിൽ വരുത്തണമെന്നും സിനഡ് നിർദ്ദേശിച്ചു. എറണാകുളം അങ്കമാലി അതിരൂപത ഉൾപ്പെടെയുള്ള ചില രൂപതകൾ അൾത്താര അഭിമുഖ കുർബാനയ്ക്കെതിരാണ്.

Advertisment