Advertisment

എസ്എന്‍ഡിപിയില്‍ പണമാണ് ഗുരു എന്നതാണ് അവസ്ഥ ; വെള്ളാപ്പള്ളി 1600 കോടി രൂപ തട്ടിച്ചു ; മൈക്രോ ഫിനാൻസ് വഴി വാങ്ങിയ അധിക പലിശ എവിടെ ?; ആരോപണവുമായി ടിപി സെന്‍കുമാര്‍

New Update

തിരുവനന്തപുരം :  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പണം തട്ടിപ്പ് ആരോപണവുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ. വെള്ളാപ്പള്ളി നടേശൻ കോടിക്കണക്കിന് രൂപ തട്ടിയെന്ന് ടി.പി. സെൻകുമാർ പറഞ്ഞു.

Advertisment

publive-image

കോളജ്, സ്കൂൾ അഡ്മിഷനും നിയമനത്തിനും വാങ്ങിയ 1,600 കോടി രൂപ കാണാനില്ല. മൈക്രോ ഫിനാൻസ് വഴി വാങ്ങിയ അധിക പലിശ എവിടെപ്പോയെന്നും സെൻകുമാർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

സംഭവവുമായ ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ്, ആദായനികുതി, ഇന്റലിജൻസ് അന്വേഷണം വേണം. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചെന്നും ആയിരത്തോളം ശാഖകൾ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment