Advertisment

ദേശീയ അവാര്‍ഡ്‌ ജേതാവായ അനുഗ്രഹീത കലാകാരനും അഭിനയ പ്രതിഭയുമായ സലീം കുമാറിനെ അപമാനിച്ചത് കലാ കേരളം പൊറുക്കില്ലെന്ന് ടി. സിദ്ദീഖ്

New Update

കോഴിക്കോട്​: നടന്‍ സലീം കുമാറിനെ ഐ.എഫ്​.എഫ്​.കെ കൊച്ചി എഡിഷനില്‍ നിന്ന്​ ഒഴിവാക്കിയ നടപടിക്കെതിരെ കെ.പി.സി.സി വൈസ്​ പ്രസിഡന്‍റ്​ ടി. സിദ്ദീഖ്​​. ദേശീയ അവാര്‍ഡ്‌ ജേതാവായ അനുഗ്രഹീത കലാകാരനും അഭിനയ പ്രതിഭയുമായ സലീം കുമാറിനെ അപമാനിച്ചതിന്​ കലാ കേരളം പൊറുക്കില്ലെന്ന്​ ​അദ്ദേഹം ഫേസ്​ബുക്കില്‍ കുറിച്ചു.

Advertisment

publive-image

ടി. സിദ്ധിഖിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​:

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്രയ്ക്ക്‌ ചീപ്പായിരുന്നോ..? ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കി. ദേശീയ അവാര്‍ഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്.

പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്. അതായത്‌ പാര്‍ട്ടി അടിമകള്‍ക്ക്‌ മാത്രമാണു കലാകാരന്മാര്‍ എന്ന സര്‍ട്ടിഫിക്കറ്റ്‌ എകെജി സെന്‍ററില്‍ നിന്ന് നല്‍കുന്നത്‌ എന്ന്. സംവിധായകന്‍ കമല്‍ പറഞ്ഞതാണല്ലോ മാദണ്ഡം അല്ലേ.!!?

ദേശീയ അവാര്‍ഡ്‌ ജേതാവായ അനുഗ്രഹീത കലാകാരന്‍, അഭിനയ പ്രതിഭ സലിം കുമാറിനെ അപമാനിച്ചതിനു കലാകേരളം പൊറുക്കില്ല. ഇനി മുതല്‍ സലിം കുമാര്‍ ചിരിപ്പിക്കുമ്പോള്‍ സഖാക്കള്‍ കരയും, സലിം കുമാര്‍ കരയിപ്പിക്കുമ്ബോള്‍ സഖാക്കള്‍ ചിരിക്കും, അങ്ങനെ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കും.

t siddiq response4
Advertisment