Advertisment

പോളിംഗ് ബൂത്തില്‍ നിന്നും സെല്‍ഫിയെടുത്ത ബി.ജെ.പി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

New Update

ഹരിദ്വാര്‍: പോളിംഗ് ബൂത്തില്‍ നിന്നും സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കേസ് .ബി.ജെ.പി നേതാവടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഹരിദ്വാറിലാണ് സംഭവം.

Advertisment

publive-image

ഹരിദ്വാറിലെ ബി.ജെ.പി ജില്ലാ സെക്രട്ടറി വികാസ് തിവാരിക്കെതിരെ ഇന്ത്യന്‍ പീനല്‍കോഡിലെ റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ 128 പ്രകാരവും സെക്ഷന്‍ 171 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. ആനന്ദമയീ സ്‌ക്കൂളില്‍ നിന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ടിവാരി സെല്‍ഫിയെടുത്ത് അപ്‌ലോഡ് ചെയ്യുകയായിരുന്നു.

രാംനഗറിലും രണ്ട് പേര്‍ പോളിംഗ് ബൂത്തില്‍ നിന്നും സെല്‍ഫി എടുത്തിരുന്നു.ഇതില്‍ തരുണ്‍ അഗര്‍വാള്‍, കപില്‍ അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ആദ്യഘട്ട വോട്ടെടുപ്പ് നടന്നപ്പോള്‍ നിരവധി അക്രമസംഭവങ്ങള്‍ വിവിധ ഭാഗങ്ങളിലായി നടന്നിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ബാക്ക് ഗ്രൗണ്ടില്‍ ചിത്രമെടുത്ത് നിരവധി പേര്‍ ചിത്രങ്ങള്‍ എടുക്കുന്ന സംഭവങ്ങളും ഉണ്ടായി.

Advertisment