Advertisment

തമിഴ്‌നാട്ടില്‍ ബിജെപി മേഖല സെക്രട്ടറിയെ അജ്ഞാത സംഘം കൊലപ്പെടുത്തി

New Update

ട്രിച്ചി: തമിഴ്‌നാട്ടില്‍ ബിജെപി മേഖല സെക്രട്ടറിയെ അജ്ഞാത സംഘം കൊലപ്പെടുത്തി. ബിജെപി അംഗവും പാലാകരായി മേഖല സെക്രട്ടറിയുമായ ജെ.രഘുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 5.30ഓടെയായിരുന്നു സംഭവം.

publive-image

നേരത്തെ, രഘുവിന്‍റെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. ഇതിനു പിന്നാലെ രഘു ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് രഘു ഈ പരാതി പിന്‍വലിച്ചു. രഘുവിന്റെ കൊലപാതകത്തിനു ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച്‌ വരികയാണ്.

tamil nadu death
Advertisment