Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ടു; പുതുതായി സ്ഥിരീകരിച്ചത് രണ്ടായിരത്തിലധികം കേസുകളും 48 മരണവും

New Update

publive-image

Advertisment

ചെന്നൈ: പുതുതായി 2174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ടു. 50193 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 48 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 576 ആയി ഉയര്‍ന്നു.

ചെന്നൈയില്‍ 39 മരണവും. ചെങ്കല്‍പേട്ട് മൂന്നും, കാഞ്ചീപുരത്ത് രണ്ടും, മധുര, തിരുവല്ലൂര്‍, ഡിണ്ടിങ്കല്‍, വില്ലുപുരം എന്നിവിടങ്ങളില്‍ ഓരോ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

1311 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 35556 ആയും മരണസംഖ്യ 458 ആയും ഉയര്‍ന്നു.

അതേസമയം 842 പേര്‍ കൂടി രോഗമുക്തരായതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ഭേദമായവരുടെ എണ്ണം 27624 ആയി. 21993 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment