Advertisment

ഒരു കപ്പ ചുവട്ടിൽ നിന്നും ലഭിച്ച മൂന്നു കിഴങ്ങുകൾക്കു തൂക്കം പതിനാലു കിലോ ! 

New Update

publive-image

Advertisment

ആലക്കോട്: ഒരു കപ്പ ചുവട്ടിൽ നിന്നും ലഭിച്ച മൂന്നു കിഴങ്ങുകൾക്കു തൂക്കം പതിനാലു കിലോ ഗ്രാം. ആലക്കോട് മാർത്തോമ്മാ ഞാറക്കുളത്തു പോൾ വർഗീസിനാണ് മികച്ച വിളവ് ലഭിച്ചത്.

ആമ്പക്കാടൻ കപ്പയാണു നല്ല വിളവ് നൽകിയത്. ഒരു ചുവട് കപ്പ പറിക്കാൻ രണ്ടടി താഴ്ചയിൽ കുഴിയെടുക്കേണ്ടി വന്നതായി പോൾ വർഗീസ് പറഞ്ഞു. മൂന്നു കിഴങ്ങു മാത്രമാണ് ഈ ചുവടിൽ ഉണ്ടായിരുന്നത്. വര്ഷങ്ങളായി കപ്പ കൃഷി ചെയ്യുന്നതാണെങ്കിലും ആദ്യമായാണ് ഇത്രയും വിളവ് ലഭിച്ചത്. കപ്പ നട്ടപ്പോൾ ആട്ടിൻകാഷ്ഠവും എല്ലുപൊടിയുമാണ് വളമായി ഇട്ടതെന്നും ഇദ്ദേഹം പറഞ്ഞു .

 

thodupuzha news
Advertisment