Advertisment

കൊവിഡ് രണ്ടാംതരംഗം; പ്രതിസന്ധിയിലും പിടിച്ചുനിന്ന് ടാറ്റ മോട്ടോഴ്‍സ്

author-image
admin
New Update

2021 ഏപ്രിൽ മാസത്തിലെ രാജ്യത്തെ വാഹന വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ടാറ്റാ

മോട്ടോഴ്‍സിന് ഇടിവ്. മൊത്തം 41,858 യൂണിറ്റ് ആഭ്യന്തര വിൽപ്പനയാണ് ഏപ്രിൽ മാസത്തിൽ

ടാറ്റ മോട്ടോഴ്‍സ് രേഖപ്പെടുത്തിയതെന്നും 2021 മാർച്ചിൽ നടത്തിയ വിൽപ്പനയേക്കാൾ 37

ശതമാനത്തിന്റെ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും കാർ വാലെ റിപ്പോർട്ട് ചെയ്യുന്നു.

Advertisment

publive-image

എന്നാൽ കൊവിഡ് രണ്ടാംതരംഗം വിൽപ്പനയെ ബാധിച്ചെങ്കിലും പിടിച്ചുനിൽക്കാൻ കമ്പനിക്ക്

സാധിച്ചുവെന്നതാണ് ശ്രദ്ധേയം. 2021 മാർച്ചിൽ ടാറ്റയുടെ ആഭ്യന്തര വിൽപ്പന 66,609

യൂണിറ്റായിരുന്നു.

മൊത്തം വിൽപ്പനയെ വാണിജ്യ വാഹനങ്ങൾ, പാസഞ്ചർ വാഹന വിഭാഗങ്ങൾ എന്നിങ്ങനെ തരം

തിരിച്ചിരിക്കുന്നു. പാസഞ്ചർ വെഹിക്കിൾ വിഭാഗത്തെക്കുറിച്ച് പറയുമ്പോൾ കമ്പനി കഴിഞ്ഞ മാസം 25,095 യൂണിറ്റുകളാണ് മൊത്തം നിരത്തിലെത്തിച്ചത്.

ഇത് 2021 മാർച്ചിൽ വിറ്റ 29,654 യൂണിറ്റിനെ അപേക്ഷിച്ച് 15 ശതമാനം ഇടിവാണ്

രേഖപ്പെടുത്തിയത്. എന്നിരുന്നാലും ഇന്ത്യയുടെ സ്വന്തം വാഹന നിർമാണ കമ്പനി എട്ടു വർഷത്തിനിടെ ഏറ്റവും കൂടുതൽ പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ച് 2020-21 സാമ്പത്തിക വർഷത്തിൽ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനം നേടി.

TATA MOTORS
Advertisment