Advertisment

ടിസിഎഫ് - എഫ് എസ് എൻ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തുടിപ്പാർന്ന തുടക്കം

author-image
alu
Updated On
New Update

publive-image

Advertisment

ജിദ്ദ: ടി.സി.എഫ് എഫ്. എസ്. എൻ ചാമ്പ്യൻസ് ട്രോഫി 2019 നു ബി.എം.ടി. ഗ്രൗണ്ടിൽ വർണശബളമായ തുടക്കം. വെള്ളിയാഴ്ച രാത്രി നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ ടി. സി. എഫ് പ്രസിഡന്റ് എറിഞ്ഞ പന്ത് ബാറ്റ് ചെയ്തു കൊണ്ട് എഫ്. എസ്. എൻ ഡിവിഷണൽ മാനേജർ അഫ്സൽ ബാബു ആദിരാജ ടൂർണമെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

ടി.സി.എഫിന്റെ തുടക്കം മുതൽ എല്ലാ ടൂര്‍ണമെന്റിലും സഹകരിക്കുന്ന അഫ്സൽ ബാബു ആദിരാജയെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ഉദ്ഘാടന പരിപാടിയിയെ മാർച്ച് പാസ്റ്റിൽ ഏറ്റവും നന്നായി അണിനിരന്ന ടീം അവാർഡ് ബൂപ ക്രിക്കറ്റ് ടീം നേടി.

ഒരു മാസം നീണ്ട് നിൽക്കുന്ന ജനകീയ ടൂർണമെന്റ് ജിദ്ദ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ വരവേറ്റു. കഴിഞ്ഞ ഒൻപത് വർഷവും തുടർച്ചയായി മികച്ച സാങ്കേതിക മികവിൽ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്ന ടി.സി.എഫ് ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. താമിർ ഫിനാൻസ് മാനേജർ ബഷീർ ടി. പി, ജെ.എസ്.സി ഹെഡ് കോച്ച് സലിം പി.ആർ, ടി.എം.ഡബ്ല്യൂ.എ പ്രസിഡന്റ് അനീസ് എ.കെ, തവ പ്രതിനിധി സലിം, നവോദയ രക്ഷാധികാരി റൗഫ്, മൈക്രോലൈറ്റ് സെയിൽസ് മാനേജർ ഷംലക് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

publive-image

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 12 ടീമുകളും അവരുടെ കുട്ടികളും ടി സി എഫ് കുരുന്നുകളുടെ അകമ്പടിയോടെ അണിനിരന്ന മാർച്ച് പാസ്റ്റ് ഉദ്ഘാടന പരിപാടി നിറപ്പകിട്ടാര്‍ന്നതാക്കി. സൗദി അറേബ്യയുടെയും ഇന്ത്യയുടേയും ദേശീയ ഗാനത്തോടെ ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായി. ടി സി. എഫ് പ്രസിഡന്റ് ഷഹനാദ് ഓളിയാട് വിശിഷ്ട അതിഥി അഫ്സൽ ബാബു ആദിരാജയെയും മറ്റ് അതിഥികളെയും പരിപാടിയില്‍ സ്വാഗതം ചെയ്തു.

കഴിഞ്ഞ പത്തു വർഷമായുള്ള ടി.സി. എഫ് പ്രവർത്തനങ്ങളെ കുറിച്ച് ചെറുവിവരണം നൽകി. ടൂർണമെന്റിന് ജിദ്ദ പ്രവാസികളും വാർത്താമാധ്യമങ്ങളും മറ്റ് അഭ്യുതകാംക്ഷികളും നൽകി വരുന്ന പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു. തുടന്ന് അഫ്സൽ ബാബു ആദിരാജയും മറ്റ് അതിഥികളും കളിക്കാരെയും ടി.സി.എഫ് പ്രതിനിധികളെയും പരിചയപ്പെടുത്തി.

ഉത്ഘാടന മത്സരത്തിൽ നെസ്മ എയർലൈൻസ് ക്രിക്കറ്റ് താമിർ ടീമിനെ 98 റൺസിന്‌ തകർത്തു. 31 പന്തിൽ 66 റൺസ് അടിച്ച ഹസൻ ആണ് മാൻ ഓഫ് ദി മാച്ച്. രണ്ടാമത്തെ മത്സരത്തിൽ മുൻ ചാമ്പ്യൻ മാരായ യങ് സ്റ്റാർ 29 റണ്‍സിനു ബൂപ അറബിയെ ക്രിക്കറ്റ് ടീം തോൽപ്പിച്ചു. വിലപ്പെട്ട രണ്ട് വിക്കറ്റും പുറത്താകാതെ 18 റൺസും നേടിയ അംജദ് ഇനായത്ത് ആണ് മാൻ ഓഫ് ദി മാച്ച്.

publive-image

ഉദ്ഘാടന ദിവസ്സം മൂന്നാമത്തെ മത്സരത്തിൽ അൽ മാക്സ് ക്രിക്കറ്റ് ക്ലബ് 29 റൺസിന്‌ ഫ്രൈഡേ സ്റ്റാല്ലിയൻസിനെ തോൽപ്പിച്ചു.ആൾറൗണ്ട് പ്രകടനത്തോടെ രണ്ട് വിക്കറ്റും 26 റൺസും നേടിയ മുഹമ്മദ് ഷാഫ്‌റാൻ ആണ് മാൻ ഓഫ് ദി മാച്ച്.

സൗദിയിലെ അംഗീകൃത ക്രിക്കറ്റ് ബോർഡ് ആയ സൗദി ക്രിക്കറ്റ് സെന്ററുമായി (എസ്.സി.സി) സഹകരിച്ചാണ് പത്താം എഡിഷൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മുഴുവൻ മത്സരങ്ങളും നിയന്ത്രിക്കുന്നത് സൗദി ക്രിക്കറ്റ് സെന്ററിന്റെ കീഴിലുള്ള എ.സി.സി/ഐ.സി.സി അംഗീകരിച്ച അമ്പയർമാരാണ്.

ആദ്യറൗണ്ട് മത്സരങ്ങള്‍ മാർച്ച് 15 നു അവസാനിക്കും. മാർച്ച്‌ 22 നു സെമി ഫൈനൽ മത്സരങ്ങളും നടക്കും. മാർച്ച്‌ 29ന് വെള്ളിയാഴ്ച ഫൈനൽ മത്സരം നടക്കും.

sports
Advertisment